പൂഞ്ഞാർ : മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിസ്സംഗത അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് എൽ. ഡി. എഫ് കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു.

ഇതിന്റ ഭാഗമായി എൽഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ 27/07/2023 വ്യാഴം രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് രണ്ട് മണി വരെ തിടനാട് ടൗണിൽ വെച്ച് ആയിരങ്ങളെ അണിനിരത്തിക്കൊണ്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ,ഉദ്ഘാടനം സിപിഐ (എം ) ജില്ലാ സെക്രട്ടറി എ. വി. റസൽ നിർവഹിക്കുന്നതാണെന്നും എൽ ഡി എഫ് പൂഞ്ഞാർ നിയോജകമണ്ഡലം കൺവീനർ അഡ്വ: സാജൻ കുന്നത്ത് അറിയിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed