പ്രണയത്തിന് വേണ്ടി ആളുകൾ എന്തും ചെയ്യും. അത് അക്ഷരാർഥത്തിൽ യാഥാർഥ്യമാക്കിയിരിക്കുകയാണ് ചൈനയിൽ നിന്നുള്ള ഈ യുവതി..

തന്റെ കാമുകൻ തന്നെ വിട്ട് പോകാതിരിക്കാനും തങ്ങളുടെ ബന്ധത്തിൽ സന്തോഷവാനായിരിക്കാനും വേണ്ടി മന്ത്രവാദം ചെയ്യാൻ യുവതി മുടക്കിയത് വൻ തുകയാണ്. അതിനുവേണ്ടി ഓഫീസിൽ നിന്നും അഞ്ചുകോടി രൂപയും ഇവർ മോഷ്ടിച്ചു. വടക്കുകിഴക്കൻ ചൈനയിലുള്ള ലിയോണിംഗ് പ്രവിശ്യയിൽ താമസിക്കുന്ന വാങ് എന്ന സർനെയിമുള്ള സ്ത്രീയാണ് മോഷണം നടത്തിയത്.ഇവർ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് . മോഷണത്തിന് പിന്നാലെ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു.

വാങ്ങിന്റെയും കാമുകന്റെയും ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ആ ബന്ധത്തിൽ കാമുകൻ സന്തോഷമായിട്ടിരിക്കാനും ഒരിക്കലും തന്നെ പിരിഞ്ഞുപോവാതിരിക്കാനും വാങ് ആ​ഗ്രഹിച്ചു. അതിനു വേണ്ടി മന്ത്രവാദികളുടെയും ജ്യോതിഷികളുടേയും എല്ലാം പരസ്യങ്ങൾ അവൾ ശ്രദ്ധിച്ചിരുന്നു. നിരവധി തുകകൾ മുടക്കി ഒരുപാട് മന്ത്രവാദങ്ങളും ചെയ്തു. അതിനിടയിലാണ് തായ് രീതിയിലുള്ള മന്ത്രവാദത്തിലൂടെ താൻ അവളെ സഹായിക്കാം എന്നും പറഞ്ഞ് ഒരാൾ എത്തിയത്. അയാൾക്കും അവൾ വൻതുക നൽകി.

കമ്പനിയിൽ നിന്നും അഞ്ചു കോടി മോഷ്ടിച്ചാണ് ഇവർ മന്ത്രവാദം നടത്തിയത്. പിന്നാലെ കമ്പനി അവളെ കയ്യോടെ പിടികൂടുകയായിരുന്നു. എന്നാൽ അഞ്ചുകോടി മോഷ്ടിച്ചതിൽ യാതൊരു കുറ്റബോധവും അവൾ പ്രകടിപ്പിച്ചിരുന്നില്ല. മന്ത്രവാദത്തിന് ശേഷം കാമുകൻ ഹാപ്പിയാണ് എന്നാണ് അവൾ വിശ്വസിക്കുന്നത്. അതുപോലെ, മോഷ്ടിച്ച തുക കൊണ്ട് നിരവധി ആഡംബര ബാ​ഗുകളും അവൾ വാങ്ങിയതായി കണ്ടെത്തി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed