കൊച്ചി: വടക്കൻ പറവൂരിലെ സബ് ട്രെഷറി കെട്ടിടം കനത്ത മഴയിൽ തകർന്നുവീണു. കെട്ടിടം പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്.
ട്രഷറിയുടെ പ്രവർത്തനം കഴിഞ്ഞ ദിവസം നായരമ്പലത്തിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ട് വലിയ നാശ നഷ്ടങ്ങൾ ഉണ്ടായില്ല.

കാലപ്പഴക്കമുള്ള കെട്ടിടം പൊളിച്ച് പുതിയതു പണിയാന്‍ 2010-ല്‍ കച്ചേരിവളപ്പില്‍ സ്ഥലം അനുവദിച്ചിരുന്നു. 2021-ല്‍ ഇന്‍ക്വല്‍ എന്ന കമ്പനി പണി ആരംഭിച്ചെങ്കിലും കോടതി ഇടപെട്ടതിനെ തുടര്‍ന്ന് നിര്‍മാണം തടസ്സപ്പെട്ടു. ഈ മഴക്കാലത്ത് കെട്ടിടത്തിന്റെ ചോര്‍ച്ച കൂടി പെന്‍ഷന്‍ റെക്കോഡുകള്‍, മുദ്രപ്പേപ്പറുകള്‍, വിലപ്പെട്ട സര്‍ക്കാര്‍ രേഖകള്‍ എന്നിവ നശിക്കാനിടയുണ്ട്.