ന്യൂയോര്‍ക്ക്: വിഖ്യാത നടന്‍ ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫിന്‍ ചാപ്ലിന്‍ (74) അന്തരിച്ചു. ചാപ്ലിന്‍റെ എട്ടു മക്കളില്‍ മൂന്നാമത്തെ മകൾ ആയിരുന്നു ജോസഫിന്‍. ജൂലൈ 13ന് പാരിസിൽ വച്ചായിരുന്നു ജോസഫിന്റെ അന്ത്യം. കഴിഞ്ഞ ദിവസമാണ് മരണവിവരം കുടുംബാംഗങ്ങള്‍ പുറത്തുവിട്ടത്.

ചാർലി ചാപ്ലിന്‍റെ എട്ടു മക്കളില്‍ മൂന്നാമത്തെ മകൾ ആയിരുന്നു ജോസഫിന്‍. മൂന്നാമത്തെ വയസ്സിൽ ചാപ്ലിന്റെ ലൈം ലൈറ്റിലൂടെയാണ് ജോസഫിൻ ചലച്ചിത്ര ലോകത്തേക്ക് പ്രവേശിച്ചത്.

എ കൗണ്ടസ് ഫ്രം ഹോങ്കോങ്, കാന്റര്‍ബറി ടെയില്‍സ്, എസ്‌കേപ്പ് ടു ദ സണ്‍, ജാക്ക് ദ റിപ്പര്‍, ഡൗണ്‍ടൗണ്‍, ഷാഡോമാന്‍, ഡൗണ്‍ടൗണ്‍ ഹീറ്റ്‌സ് തുടങ്ങി പതിനാറോളം സിനിമകളില്‍ അഭിനയിച്ചു. എട്ടോളം ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. രണ്ടു തവണ വിവാഹിതയായിട്ടുള്ള ജോസഫൈന് മൂന്ന് മക്കളുണ്ട്.