പുതുപ്പള്ളി: ജനസാഗരം സാക്ഷി. വിലാപ ഗാനവും മുദ്രാവാക്യം വിളികളും അകമ്പടി. പള്ളിയിലെ പൊതുദർശനത്തിനുശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അന്ത്യ ശുശ്രൂഷകൾ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ആരംഭിച്ചു.
പ്രത്യേക കല്ലറയിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സംസ്കാര ചങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.