തൃശൂർ: വനം വകുപ്പിന്റെ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ച് ലോട്ടറി വില്പനക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം. ചാലക്കുടി സ്വദേശി മേഴ്സി തങ്കച്ചനാണ് മരിച്ചത്. വഴിയാത്രക്കാരനായ മറ്റൊരാൾക്ക് അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്.

ഓടിക്കൊണ്ടിരിക്കെ വനം വകുപ്പ് വാഹനത്തിന്റെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം രണ്ട് പേരുടെയും ശരീരത്തിലേക്ക് പാഞ്ഞുകയറിയാണ് അപകടം നടന്നത്. ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മേഴ്സിയെ രക്ഷിക്കാനായില്ല

By Fazil

Leave a Reply

Your email address will not be published. Required fields are marked *