കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ അൽഫിൻ പബ്ലിക് സ്കൂളിന് സമീപം ഒമിനി വാൻ ആംബുലൻസിലേക്ക് ഇടിച്ച് കയറി അപകടം.

ബുധനാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. മുണ്ടക്കയം ഭാഗത്ത് നിന്ന് വന്ന ഒമിനി വാൻ സ്കൂളിന് സമീപം റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
വാനിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ അടങ്ങുന്ന സംഘമാണ് വാനിൽ ഉണ്ടായിരുന്നത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.