തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം വെള്ളിയാഴ്ച. മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രഖ്യാപന ചടങ്ങ് മാറ്റിവച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പിആര്‍ഡിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാർഡ് പ്രഖ്യാപിക്കും.

നേരത്തെ ജൂലൈ 19 ന് രാവിലെ 11 നാണ് പ്രഖ്യാപനം നടത്താനിരുന്നത്

ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകൾ വിലയിരുത്തിയത്. മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ നൻപകൽ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട്, തരുൺ മൂർത്തി ഒരുക്കിയ സൗദി വെള്ളക്ക, പുഴു, അപ്പൻ അടക്കമുള്ള ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളതെന്നാണ് സൂചന.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed