കോട്ടയം : കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമ സ്ഥാപനമായ ക്രിട്ടിക്കൽ ടൈംസിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു.

ജൂലൈ 8 ശനിയാഴ്ച രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ (എൻഎച്ച്എ) യുപി സ്കൂളിൽ നടക്കുന്ന ചടങ്ങ് ബഹു: നിയമസഭാ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യും.

എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുമോദിക്കും. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും. രാഷ്ട്രീയ സമുദായിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

തുടർന്ന് ജാല വിദ്യകൾ കൊണ്ട് പ്രേക്ഷകരുടെ മനം കവരാൻ കോട്ടയം ഷായും എത്തുന്നു…!! പരിപാടിയിൽ പങ്കെടുക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *