ആറ്റിങ്ങൽ: യാത്രക്കാരെ കയറ്റുകയയിരുന്ന കെ.എസ് ആർ.ടി.സി ബസിന് പിന്നിൽ കാർ ഇടിച്ചു മൂന്ന് പേർക്ക് പരുക്ക്. ഇന്ന് രാവിലെ ആറുമണിയോടെ ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ആയിരുന്നു സംഭവം.

നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന് പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു. ബസ്സിൽ കയറാൻ കാത്തുനിന്ന രണ്ടുപേർക്കും കാർ ഡ്രൈവർക്കുമാണ് പരിക്ക്. കാർ ഓടിച്ചിരുന്ന കഴക്കൂട്ടം സ്വദേശി അലി, മാമം സ്വദേശികളായ ലിജി, ജയശങ്കർ എന്നിവർക്ക് ആണ് പരുക്കേറ്റത്.

ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി കാർ കുത്തി പൊളിച്ചാണ് കാർ ഡ്രൈവറെ പുറത്തെടുത്തത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed