പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. റാന്നി കീക്കൊഴൂരിലാണ് സംഭവം. 27 കാരിയായ രജിതയാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം 9 മണിയോടെയാണ് സംഭവം. കാപ്പാ കേസ് പ്രതി അതുൽ സത്യനാണ് ആക്രമണം നടത്തിയത്. ഇരുവരും ഒരുമിച്ചായിരുന്നു താമസം എന്നാണ് ലഭിക്കുന്ന വിവരം.

ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിൽ യുവതിയുടെ അച്ഛനും അമ്മയ്ക്കും അനുജത്തിക്കും വെട്ടേറ്റു. ആക്രമണശേഷം പ്രതി ബൈക്കിൽ കയറി രക്ഷപെട്ടു.
updating…