കാസർകോ‍ട്: കാസർകോട് പാണത്തൂർ പരിയാരത്ത് വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞ് അപകടം. ടാങ്കറിൽ ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച രാത്രി 10 മണിയോടെ പരിയാരം ഇറക്കത്തിലായിരുന്നു അപകടം. മംഗളൂരുവിൽനിന്നു ഡീസൽ കയറ്റി ചെമ്പേരിയിലുള്ള പുതിയ പെട്രോൾ പമ്പിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കർ മറിഞ്ഞത്. വീട് ഭാഗികമായി തകർന്നുവെങ്കിലും പരുക്കുകളില്ലാതെ വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *