കോട്ടയം : എം സി റോഡിൽ കോടിമത കൊണ്ടോടി പെട്രോൾ പമ്പിനു മുൻപിൽ വാഹനാപകടം. നിയന്ത്രണം നഷ്ടമായ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു.

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കോട്ടയം ഭാഗത്തുനിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡിന് നടുവിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല
