കോഴിക്കോട്: തളി മഹാദേവ ക്ഷേത്രകുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്ന് പുലർച്ചയോടെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനാണ് മീനുകൾ ചത്തുപൊങ്ങിയ നിലയിൽ കണ്ടത്.

സമീപപ്രദേശങ്ങളിൽ നിന്നുള്ള മലിനജലം കുളത്തിലേക്ക് എത്തിയതാവാം മീനുകൾ കൂട്ടത്തോടെ ചാവാൻ കാരണമായതെന്നാണ് അധികൃതർ സംശയിക്കുന്നത്.
അതേസമയം കുളത്തിൽ സാമൂഹ്യ വിരുദ്ധർ വിഷം കലക്കിയതാണെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
