കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിലേക്ക് കെഎസ്‌യു മാർച്ച്.

ബാരിക്കേടുകൾ മറികടന്നു ക്യാമ്പസിന് ഉള്ളിലേക്ക് കടക്കാനുള്ള ശ്രമം പോലീസ് തടഞ്ഞതോടെ പ്രവർത്തകർ റോഡ് ഉപരോധിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ എൻ നൈസാമിന്റെ നേതൃത്വത്തിലാണ് ഉപരോധം.

വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കാതെ വന്നതോടെ കാഞ്ഞിരപ്പള്ളി എരുമേലി റൂട്ടിൽ വൻ ഗതാഗതകുരുക്ക് രൂപപ്പെട്ടു.

കോളേജിലെ രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥി ശ്രദ്ധയുടെ മരണത്തിൽ കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിൽ അനശ്ചിത കാലത്തേയ്ക്ക് കോളേജ് അടച്ചു. ഹോസ്റ്റൽ ഒഴിയണമെന്ന് അധികൃതർ പറഞ്ഞതോടെ വിദ്യാർഥികളുമായി വാക്കേറ്റംമുണ്ടായി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *