ചെറുതോണി: ഇടുക്കിയിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരളാങ്കല്‍ ശശിധരൻ, അമ്മ മീനാക്ഷി എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ശശിധരനെയും (55) മീനാക്ഷി (80)യെയും കൊന്നത്തടി ഇഞ്ചപതാലിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം

പ്രദേശവാസികളാണ് സംഭവം ആദ്യം കാണുന്നത്. മീനാക്ഷിയുടെ മൃതദേഹം ബാത്ത് റൂമിനുള്ളിലും ശശിധരന്റെ മ്യതദേഹം വീടിന്റെ സിറ്റൗട്ടിലുമാണ് കിടന്നിരുന്നത്. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

By Fazil

Leave a Reply

Your email address will not be published. Required fields are marked *