പത്തനംതിട്ട: റാന്നിയിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ പത്തനംതിട്ട ചോവൂർമുക്കിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഒരു വിദ്യാർത്ഥിക്കും ജീവനക്കാരിക്കും പരിക്കേറ്റെന്നാണ് ലഭിക്കുന്ന വിവരം. അപകടം നേരിൽ കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
