ആലപ്പുഴ: വേമ്പനാട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. അപകട സമയത്ത് ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാരെ ബോട്ട് മുങ്ങിത്താഴുന്നതിന് മുൻപ് മറ്റ് ഹൗസ് ബോട്ടുകളിലും സ്പീഡ് ബോട്ടുകളിലുമായി എത്തിയവർ രക്ഷിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം രാവിലെ കന്നിട്ട ജെട്ടിയിൽനിന്നു പുറപ്പെട്ട റിലാക്സ് കേരള എന്ന ഹൗസ് ബോട്ടാണ് പുളിങ്കുന്ന് മേഖലയിൽ മാർത്താണ്ഡം ചിത്തിര കായലിന്റെ റാണി ഭാഗത്തായി മുങ്ങിത്താഴ്ന്നത്.

ബോട്ടിന്റെ അടിത്തട്ട് തകര്‍ന്ന് വെള്ളം കയറുകയായിരുനെന്നാണ് ലഭിക്കുന്ന വിവരം. ബോട്ടിന്റെ കാലപ്പഴക്കമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

Updating…

By Fazil

Leave a Reply

Your email address will not be published. Required fields are marked *