കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്നും കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ ഇടിവ് സംഭവിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം.

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,440 രൂപയാണ്. ഇന്നലെ സ്വർണത്തിന് ഗ്രാമിന് 120 രൂപ കുറഞ്ഞിരുന്നു. ഇന്ന്‌ 80 രൂപ കുറഞ്ഞു. 600 രൂപയാണ് മൂന്ന്‌ ദിവസംകൊണ്ട് കുറഞ്ഞത്.

ഡോളര്‍ കരുത്താര്‍ജ്ജിച്ചതാണ് സ്വര്‍ണത്തിന് വില കുറയാന്‍ കാരണമായത്. ഡോളര്‍ ഇന്‍ഡക്‌സ് 104.23 ആണ് ഇന്ന് രാവിലെ രേഖപ്പെടുത്തുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *