വയനാട്: താമരശ്ശേരി ചുരത്തിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്ക്.സ്കൂട്ടർ യാത്രക്കാരിയായ കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനുവാണ് മരിച്ചത്.
ഒന്നാം വളവിന് സമീപം ഇന്ന് വൈകിട്ട്നാലുമണിയോടെയായിരുന്നു അപകടം. മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന ദോസ്ത് പിക്കപ്പും ചുരം കയറുകയായിരുന്നസ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. ദമ്പതികളും രണ്ട് കുട്ടികളുമാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്.
പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരായ നാലു പേരെയും കോഴിക്കോട് കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സക്കീന ബാനു മരിച്ചിരുന്നു.ഒരു കുട്ടിയുടെ പരുക്ക് ഗുരുതരമാണ്.
