മാവേലിക്കര: അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. മാവേലിക്കര തഴക്കര വെട്ടിയാറില്‍ അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നംഗ സംഘത്തിലെ രണ്ടു വിദ്യാര്‍ഥികളാണ് മുങ്ങിമരിച്ചത്. മൂന്നാമന് നീന്തി രക്ഷപ്പെട്ടു.
മാവേലിക്കര വെട്ടിയാർ തറാൽ വടക്കേതിൽ അഭിമന്യു (15), ആദർശ് (17) എന്നിവരാണ് മരിച്ചത്. വെട്ടിയാർ തറാൽ വടക്കേതിൽ ഉണ്ണികൃഷ്ണൻ (14) ആണ് രക്ഷപെട്ടത്.
