കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. തിരുവള്ളൂർ കാവിൽ മീത്തൽ ഫർഹത്തിന്റെ 35 ദിവസം പ്രായമായ മകൾ അൻസിയയാണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കുഞ്ഞിനെ അരികിൽക്കിടത്തി അമ്മ മുലയൂട്ടുമ്പോൾ പാൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ തിരുവള്ളൂരിലെ ക്ലിനിക്കിൽ എത്തിച്ചു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകി വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി മരിച്ചു.

തീക്കുനി സ്വദേശി അർഷാദാണ് പിതാവ്. വടകര പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *