ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിക്കാതെ ബിജെപി. ഫലം വന്നതിന് ശേഷം ബിജെപി മറുപടി പറയുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍.
കര്‍ണാടകയില്‍ നിന്ന് ഒരു ഫലവും പുറത്തു വന്നിട്ടില്ല. പുറത്തു വരുന്നത് ആദ്യ സൂചന മാത്രമാണ്. ആദ്യം മുന്നിൽ നിന്ന് പിന്നിലാവുന്നത് നേരത്തേ കണ്ടതാണ്.
തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഏകദേശ ചിത്രം പുറത്ത് വന്ന സാഹചര്യത്തിലാണ് വി മുരളീധരന്റെ വാക്കുകള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് കോണ്‍ഗ്രസ് 115 സീറ്റിലും ബിജെപി 76 സീറ്റിലും ജെഡിഎസ് 24 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. മോദി പ്രഭാവം കര്‍ണാടകയില്‍ ഫലത്തിലെത്തിയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
