ആലപ്പുഴ: അമ്പലപ്പുഴയിൽ മെയ് അഞ്ചു മുതൽ ഒൻപത് വരെ നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിന്റെ മാറ്റ് കൂട്ടി വർണശബളമായ സാംസ്കാരിക ഘോഷയാത്ര.
വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കെ.കെ. കുഞ്ചുപിള്ള ഗവ: ഹയർ സെക്കന്ററി സ്കൂളിൽ നിന്നും ആരംഭിച്ച ഘോഷയാത്ര പ്രധാന വേദിയായ അമ്പലപ്പുഴ ഗവ: കോളേജിൽ അവസാനിച്ചു. എ.എം.ആരിഫ് എം.പി., എച്. സലാം എം.എൽ.എ. എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഘോഷയാത്രയിൽ 500-ൽ പരം വിദ്യാർഥികൾ അണിനിരന്നു.
എട്ടു വർഷങ്ങൾക്ക് ശേഷമാണ് അമ്പലപ്പുഴ വീണ്ടുമൊരു യുവജനോത്സവത്തിനു വേദിയാകുന്നത്. കേരള സർവകലാശാല യൂണിയൻ ചെയർമാൻ എ. വിഷ്ണു, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ. ഓമനക്കുട്ടൻ, യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം കെ.എച്. ബാബുജാൻ, യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി എം. നാസിം, സംഘാടക സമിതി അംഗങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.


