കൊച്ചി: ‘എന്റെ പൊന്നേ’…! ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിച്ചുയർന്ന് സ്വർണവില. ഗ്രാമിന് 5,700 രൂപയും പവന് 45,600 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർധിച്ചത്.

ഈ വർഷം ഏപ്രിൽ 14ന് രേഖപ്പെടുത്തിയ 45,320 രൂപയായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും ഉയർന്ന വില. സ്വന്തം പേരിലുള്ള ഈ ​റെക്കോഡാണ് മഞ്ഞലോഹം ഇന്ന് ഭേദിച്ചത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും ഉയർന്ന നിരക്ക് രേഖപ്പെടുത്താൻ കാരണം. യു. എസ്. ഫെഡ് നിരക്ക് കാൽ ശതമാനം വർദ്ധിപ്പിച്ചതാണ് വില ഉയരാൻ കാരണം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed