കൊച്ചി: ഈ വർഷത്തെ ഡോ. സുകുമാർ അഴീക്കോട് തത്വമസി സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സുകുമാർ അഴീക്കോട് സാഹിത്യ പുരസ്കാരം ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ ‘ സാമാജികൻ സാക്ഷി ’ എന്ന ലേഖനത്തിന് ലഭിച്ചു.

തത്വമസി സാഹിത്യ പുരസ്കാരങ്ങളിൽ പഠന വിഭാഗത്തിൽ വി.കെ. അനിൽ കുമാർ, കാവ്യ വിഭാഗത്തിൽ തെന്നൂർ രാമചന്ദ്രൻ, ഇ സന്ധ്യ, നോവൽ വിഭാഗത്തിൽ പ്രൊഫ. ജയലക്ഷ്മി (നോവൽ- കുഞ്ഞിക്കാളിക്കുരവ), ജോൺ കാലടി, കഥാ വിഭാഗത്തിൽ കെ.പി. പോളി വി.കെ. ദീപ, ബാലസാഹിത്യത്തിൽ സാഗ ജെയിംസ് എന്നിവർക്കാണ് പുരസ്കാരം.
ഡി. രാജേന്ദ്രക്കുറുപ്പ്, കുരീപ്പുഴ ശ്രീകുമാർ, അയ്മനം ജോൺ, പ്രസന്നൻ ആനിക്കാട്, മാധവ് ചിങ്ങം, സജിത അനിൽ, ജി പ്രകാശ്, ഷാജി കാവ്യ, ടി.ജി വിജയകുമാർ എന്നവരടങ്ങുന്ന ജൂറിയാണ് അവർഡുകൾ നിർണയിച്ചത്.
13ന് ശനിയാഴ്ച കണ്ണൂരിൽ നടക്കുന്ന ഡോ. സുകുമാർ അഴീക്കോട് 97 -ാമത് ജന്മദിനാഘോഷവും ജ്യോതർഗമയ തത്വമസി സാംസ്കാരിക അക്കാദമിയുടെ സാഹിത്യ ഉത്സവവും നടക്കുന്ന വേദിയിൽ വെച്ച് അവാർഡുകൾ സമ്മാനിക്കുമെന്ന് ഭാരവാഹികൾ പ്രതസമ്മേളനത്തിൽ അറിയിച്ചു.
