ചെന്നൈ: വിവാഹ വിരുന്നിനിടെ തിളച്ച രസം നിറച്ച പാത്രത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ കോളജ് വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരിച്ചു. തിരുവള്ളൂർ മീഞ്ചൂരിൽ അത്തിപ്പട്ട് പുതുനഗർ സ്വദേശി സതീഷ് (21) ആണു മരിച്ചത്.
കഴിഞ്ഞ 23ന് ആണ് സംഭവം. മീഞ്ചൂരിലെ വിവാഹ മണ്ഡപത്തിൽ ഭക്ഷണം വിളമ്പവെ പാത്രങ്ങൾ എടുക്കുന്നതിനിടെ രസം നിറച്ച വലിയ പാത്രത്തിനുള്ളിലേക്കു കുഴഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ നഗരത്തിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ 30 ന് മരിച്ചു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
