കോഴിക്കോട്: സൂപ്പർ കപ്പിന്റെ തുടക്കം തന്നെ ഗംഭീരമാക്കി കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ.ആദ്യ മത്സരത്തിൽ ഐ ലീഗ് ചാംപ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തു വിട്ടത്.
ദിമിത്രിയോസ് ഡയമന്റാകോസ്, നിഷുകുമാര്‍, മലയാളിതാരം കെ.പി രാഹുല്‍ എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടി. കൃഷ്ണ സിങ്ങിലൂടെ പഞ്ചാബ് ആശ്വാസ ഗോൾ നേടി.
ആദ്യ പകുതിയിൽ ലഭിച്ച പെനൽറ്റി മുതലെടുത്ത് ഒരു ഗോളടിച്ച് മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയിൽ ലീഡുയർത്തുകയായിരുന്നു. എന്നാൽ 72-ാം മിനിറ്റിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് ഗോൾ മടക്കി. കൃഷ്ണയുടെ വകയായിരുന്നു റൗണ്ട്ഗ്ലാസിന്റെ ഗോൾ.എന്നാൽ അവസാന മിനിറ്റിൽ മലയാളി താരം രാഹുലിന്റെ ഗോളോടെ വിജയം മഞ്ഞപ്പടയ്‌ക്കൊപ്പമെത്തി.കേരളത്തിന്റെ അടുത്ത മത്സരം ഏപ്രിൽ 12ന് ശ്രീനിധി ഡെക്കാനെതിരെയാണ്.
There is no ads to display, Please add some