പാലാ: സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൈക ആശുപത്രിപടിക്കു സമീപത്തുണ്ടായ അപകടത്തിൽ പൈക സ്വദേശി എബ്രഹാമിന് ( 59) പരുക്കേറ്റു. നെല്ലാറപ്പാറ ഭാഗത്തുണ്ടായ അപകടത്തിൽ കളത്തൂക്കടവ് സ്വദേശി ബിബിന് (42) പരുക്കേറ്റു.


