സംഘർഷത്തിനിടെ പതിനേഴുകാരൻ കൊല്ലപ്പെട്ടു. പെരിങ്ങമല സ്വദേശി ശിവസൂര്യയാണ് മരിച്ചത്. സംഭവത്തിൽ രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അജിത്, കാർത്തിക് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ചേർന്നാണ് ശിവസുര്യയെ ആശുപത്രിയിൽ എത്തിച്ചത്. ശരീരമാസകലം പരുക്കേറ്റ നിലയിലാണ് പതിനേഴുകാരനെ ആശുപത്രിയിൽ കൊണ്ടുവന്നത്. മെഡിക്കൽ കോളേജിലേക്ക് മാറ്റുമ്പോഴേക്കും മരണം സംഭവിച്ചു.

ലഹരിപ്പുറത്തുണ്ടായ സംഘർഷത്തിനിടെയാണ് 17കാരൻ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. പൊന്നുമൂട് ജംഗ്ഷനിൽവെച്ച് ഇവർ സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ ശിവസൂര്യ ചില്ല് ഗ്ലാസിന് പുറത്തേക്ക് വീഴുകയായിരുന്നു. ചില്ലുകൾ ശരീരത്തിൽ കുത്തിക്കയറിയാണ് മരണം സംഭവിച്ചതെന്നാണ് വിവരം. കൊലപാതകമാണോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.


