തലശ്ശേരി: കണ്ണൂർ തലശ്ശേരിയിൽ യുവാവ് മൂടിയില്ലാത്ത ജലസംഭരണിയിൽ വീണ് മരിച്ചു. പാനൂര്‍ പാറാട് നൂഞ്ഞമ്പ്രം സജിന്‍ കുമാര്‍ (24) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.
സ്റ്റേഡിയത്തില്‍ സുരക്ഷയുടെ ഭാഗമായി ഒരുക്കിയിരുന്ന ജലസംഭരണിയിലാണ് യുവാവ് വീണത്. സജിന്‍ കുമാറിനെ കാണാതെ കൂടയുള്ളവര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ജലസംഭരണിയില്‍ വീണനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
