വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതിയില്‍ ഇന്‍സ്റ്റ വ്ളോഗര്‍ അറസ്റ്റില്‍. തൃശൂര്‍ താന്ന്യം സ്വദേശി യദു ഗിരീഷ് ആണ് അറസ്റ്റിലായത്. മൂന്നു യുവതികളുടെ പരാതികളിലാണ് ഇന്‍സ്റ്റ വ്ളോഗറുടെ അറസ്റ്റ്. ഇയാൾ മൊത്തം പതിനഞ്ചു യുവതികളെ പീഡിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പരാതികൾ വരാന്‍ സാധ്യതയുണ്ടെന്ന് തൃശൂർ ക്രൈം ഡിറ്റാച്ച്മെന്റ് അധികൃതര്‍ പറയുന്നു.

ലൈംഗിക പീഡനത്തിന് പുറമേ, യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും പണം വാങ്ങിയതെന്നും പരാതിയില്‍ പറയുന്നു. ഐ.ടി. യദു ഗിരീഷിന് എതിരെ ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.

