കാഞ്ഞിരപ്പള്ളി: കെ.കെ റോഡിൽ കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.

ഉടൻ തന്നെ ഇയാളെ ആംബുലൻസിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ ഇയാളുടെ അവസ്ഥ അതീവ ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

