പാലക്കാട്: ചെർപ്പുളശ്ശേരി നെല്ലായിൽ മരമില്ലിൽ വൻ തീപിടിത്തം. പുലർച്ചെ 2:30 നാണ് തീപിടിത്തം ഉണ്ടായത്. 4 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. സമീപപ്രദേശങ്ങളിലെ വീടുകളിലെ ആളുകളെ താൽക്കാലികമായി മാറ്റി.
മരമില്ലായതുകൊണ്ട് തീ ആളിപ്പടരാന്‍ സാധ്യത മുന്നില്‍ കണ്ടാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്. മരമില്ലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
തീപിടിക്കുന്ന സമയത്ത് മില്ലില്‍ തൊഴിലാളികളുണ്ടായിരുന്നു. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
There is no ads to display, Please add some