മുഖ്യമന്ത്രി സ്ഥാനത്തിൽ അയയാതെ വിഡി സതീശൻ. തന്നെ പരിഗണിച്ചില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ വേണ്ടെന്ന നിലപാടിലാണ് സതീശൻ. നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ കടുത്ത നിലപാട് അറിയിക്കുകയും ചെയ്തു. ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മാനദണ്ഡമല്ലെന്നും വിഡി സതീശൻ പറഞ്ഞു. വി എസിൻ്റെയും മോദിയുടെയും ഉദാഹരണം ചൂണ്ടിക്കാട്ടി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്.

നേതാവിന് കാഴ്ചപ്പാടാണ് പ്രധാനമാണ്. ടീം കെട്ടിപ്പടുക്കാൻ കഴിവുണ്ടാകണം. സംഘടനാ ദൗർബല്യമാണ് ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയാകുന്നത് എന്നും അഭിമുഖത്തിൽ സതീശൻ പറയുന്നു. ജെൻസിക്ക് മനസിലാകുന്ന രീതിയിൽ പാർട്ടികൾ സംസാരിക്കണമെന്നും സതീശൻ പറഞ്ഞു. ഹൈക്കമാൻഡിൻ്റെ ഏത് തീരുമാനവും അംഗീകരിക്കുമോയെന്ന ചോദ്യത്തിന് `ചോദ്യം സാങ്കൽപ്പികം’ എന്നായിരുന്നു സതീശന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *