വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഉഷ ജോസഫ് കുട്ടിയുടെ ശസ്‌ത്രക്രിയ പൂർത്തിയായി. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ ഉപകരണം പുറത്തെടുത്തു. ഉഷയുടെ ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. ഉഷയുടെ ശരീരത്തിൽ നിന്നും ആർട്ടറി ഫോർസെപ്സ് (Artery forceps) എന്ന ശസ്ത്രക്രിയാ ഉപകരണമാണ് പുറത്തെടുത്തത്.

ഗൈനക്കോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. പു​ന്ന​പ്ര സ്വ​ദേ​ശി​ക്കാ​ണ് ശ​സ്ത്ര​ക്രി​യ​യി​ലെ വീ​ഴ്ച കാ​ര​ണം ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ടി​ വ​ന്ന​ത്. അ​ഞ്ച് വ​ർ​ഷം മു​മ്പ്​ ഗ​ർ​ഭാ​ശ​യം നീ​ക്കം ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​യാ​യ ഉ​ഷ​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. കെ.​സി. വേ​ണു​ഗോ​പാ​ൽ ഇ​ട​പെ​ട്ടാ​ണ് ഉ​ഷ​യെ അ​മൃ​ത ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *