യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ 270 ഇലക്ടറൽ വോട്ടുകളെന്ന മാജിക് സംഖ്യയിലേക്ക് റിപ്പബ്ലിക്കൻ സ്ഥഥാനാർഥി ഡോണൾഡ് ട്രംപ്. സ്വിങ്സ്‌റ്റേറ്റുകളിലടക്കം വ്യക്‌തമായ ഭൂരിപക്ഷത്തോടെയാണ് ട്രംപിൻ്റെ മുന്നേറ്റം. സെനറ്റിലും റിപ്പബ്ലിക്കൻ ആധിപത്യമാണ്. 267 ഇലക്ടറൽ വോട്ടുകളാണ് ട്രംപിന് നിലവിലുള്ളത്. കമലയ്ക്ക് 214 വോട്ടുകളും.
അമേരിക്ക കാണാത്ത രാഷ്ട്രീയ മുന്നേറ്റമാണിതെന്നും നോർത്ത് കാരൊളൈനയിലെയും ജോർജിയയിലെയും ജനങ്ങളുടെ സ്നേഹത്തിന് നന്ദിയെന്നും ട്രംപ് പറഞ്ഞു. പോപ്പുലർ വോട്ടിൽ മുന്നിലെത്തിയതും സെനറ്റിൽ ശക്തരായതും ഗംഭീരനേട്ടമെന്ന് ട്രംപ് വിശേഷിപ്പിച്ചു.
ദൈവം തൻ്റെ ജീവൻ രക്ഷിച്ചതിന് ഒരു കാരണമുണ്ട്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്നും ട്രംപ് അനുയായികളെ അഭിസംബോധന ചെയ്‌ത് പറഞ്ഞു. ‘ഏറ്റവും മികച്ച ജോലിയാണ് അമേരിക്കൻ ജനത എന്നെ ഏൽപ്പിച്ചിരിക്കുന്നത്. ആദ്യടേമിൽ വളരെ ലളിതമായ ശൈലിയാണ് സ്വീകരിച്ചത്. വാഗ്ദാനങ്ങൾ നൽകി, വാഗ്ദാനങ്ങൾ പാലിച്ചു. അതുതന്നെ ഇനിയും തുടരു’മെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഏറ്റവുമധികം ഇലക്‌ടറൽ വോട്ടുകളുള്ള പെനിസിൽവേനിയയും പിടിച്ചെടുത്തതോടെയാണ് ട്രംപിൻ്റെ ആധിപത്യം പൂർണമായത്. അതേസമയം, ഇന്നത്തെ ഡമോക്രാറ്റിക്
വാച്ച് പാർട്ടിയിൽ കമല ഹാരിസ് പങ്കെടുക്കില്ല. നാളെ സംസാരിക്കുമെന്ന് പാർട്ടി അറിയിച്ചു.
There is no ads to display, Please add some