വീട്ടിലെ എല്ലാ ജോലികളും ഒതുക്കിയതിന് ശേഷം പുറത്ത് ഒരു ലൈറ്റെങ്കിലും ഇടാതെ ആരും ഉറങ്ങാറില്ല. കൂടുതൽ സുരക്ഷക്കും വെളിച്ചം ലഭിക്കാനുമാണ് ഇത്തരത്തിൽ നമ്മൾ ലൈറ്റുകൾ രാത്രി മുഴുവൻ ഇട്ടുവയ്ക്കുന്നത്. ലൈറ്റുകൾ ഇട്ടുവയ്ക്കുമ്പോൾ സ്ഥാപിച്ച സ്ഥലം, ഊർജ്ജത്തിന്റെ ഉപയോഗം, സുരക്ഷിതത്വം തുടങ്ങി പലതരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.

പുറത്ത് വെട്ടമില്ലാതെയിരുന്നാൽ രാത്രികാലങ്ങളിൽ വീട്ടിലേക്ക് വരുന്നവർക്ക് വഴി ശരിക്കും കാണാൻ സാധിക്കുകയില്ല. കൂടാതെ ഇഴജന്തുക്കളും മറ്റും ഉണ്ടെങ്കിലും ഇരുട്ടിൽ ഇതിനെ കാണാൻ കഴിയില്ല. അതിനാൽ തന്നെ വീടിന് പുറത്ത് ലൈറ്റ് ഇടുന്നത് എപ്പോഴും സുരക്ഷിതമായി വീട്ടിലേക്കെത്താൻ സഹായിക്കുന്നു.

സുരക്ഷ

രാത്രി മുഴുവനും പുറത്ത് ലൈറ്റ് ഇടുന്നത് വീടിന് കൂടുതൽ സുരക്ഷ നൽകുന്നു. ഇത് കള്ളന്മാർ വരുന്നതിനെ ഒരുപരിധിവരെ തടയും. സാധാരണ ലൈറ്റുകൾ ഉപയോഗിക്കുന്നതിനേക്കാളും നല്ലത് മോഷൻ ലൈറ്റുകൾ വാങ്ങുന്നതാണ്. ഇത് വീടിന്റെ സുരക്ഷ വർധിപ്പിക്കുന്നു.

ഈ ലൈറ്റുകൾ ഒഴിവാക്കാം

കൂടുതൽ സുരക്ഷ ലഭിക്കാൻ വേണ്ടിയാണ് വീടിന് പുറത്ത് ലൈറ്റുകൾ സ്ഥാപിക്കുന്നത്. എപ്പോഴും ഉപയോഗിക്കുന്ന സാധാരണ ലൈറ്റുകൾ ഇട്ടതുകൊണ്ട് കാര്യമില്ല. ഈ ലൈറ്റുകൾ ഉപയോഗപ്രദമല്ല.

സുരക്ഷ കുറയ്ക്കുന്നു

വീടിന്റെ കാർ പോർച്ചിൽ കിടക്കുന്ന ലൈറ്റ് രാത്രി മുഴുവൻ ഇട്ടുവെച്ചതുകൊണ്ട് കാര്യമില്ല. ഇത് കള്ളന്മാർക്ക് സ്ഥലം കണ്ടെത്താൻ കൂടുതൽ സഹായകമാകുന്നു. അതിനാൽ തന്നെ സെൻസറുള്ള മോഷൻ ലൈറ്റുകൾ സ്ഥാപിക്കുന്നത് നല്ലതായിരിക്കും.

ഊർജ്ജം പാഴാകുന്നു

ചില ലൈറ്റുകൾ പ്രത്യേകിച്ചും പഴക്കമുള്ളവ കൂടുതൽ ഊർജ്ജം ഉപയോഗിക്കുന്നു. സോളാർ ലൈറ്റുകൾ ഉപയോഗിച്ചാൽ അമിതമായി വൈദ്യുതി ചാർജ്ജ് ഉണ്ടാകുന്നത് തടയാൻ സാധിക്കും.

പ്രകാശ മലിനീകരണം

രാത്രി മുഴുവൻ പുറത്ത് ലൈറ്റ് ഇട്ടുവെക്കുമ്പോൾ അടുത്തുള്ള വീട്ടുകാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കാം. ചില സമയങ്ങളിൽ ഇത് മൃഗങ്ങളിലും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. കൂടാതെ രാത്രി മുഴുവൻ ലൈറ്റ് ഇടുമ്പോൾ ഇത് പ്രകാശ മലിനീകരണത്തിനും കാരണമാകുന്നു. അതിനാൽ തന്നെ എപ്പോഴും ലൈറ്റ് ഇട്ടുവയ്ക്കുന്നതിന് പകരം സെൻസർ ലൈറ്റുകൾ ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *