താമരശ്ശേരി ചുരത്തില്‍(Thamarassery Pass) ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.താമരശ്ശേരി ഇന്‍സ്പെക്ടര്‍ സായൂജ് കുമാര്‍ ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഈ സമയം മുതല്‍ ചുരത്തില്‍ അനധികൃത പാര്‍ക്കിങ്ങിനും കൂട്ടം കൂടി നില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വൈകുന്നേരം ഏഴുമണി മുതല്‍ ചുരത്തില്‍ അനധികൃത പാര്‍ക്കിങ്ങും, കൂട്ടം കൂടി നില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണം അര്‍ദ്ധരാത്രി വരെ തുടരും. വിനോദ സഞ്ചാരികള്‍ വാഹനങ്ങളില്‍ കൂട്ടമായി എത്തി ചുരത്തില്‍ ഗതാഗത തടസ്സം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം.

ഈദ് അവധിയും അടുത്ത ദിവസം ഞായറാഴ്ചയുമായതിനാല്‍ വിനോദ സഞ്ചാരികള്‍ വാഹനങ്ങളില്‍ കൂട്ടമായി എത്തി ചുരത്തില്‍ ഗതാഗത തടസ്സം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *