മുംബൈ: ടി20 ലോകകപ്പ് കിരീടവുമായി ഇന്ന് രാവിലെ രാജ്യത്തെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം രാവിലെ പ്രധാനമന്ത്രിയുമായുള്ള പ്രഭാത ഭക്ഷത്തില്‍ പങ്കെടുത്തശേഷം വൈകിട്ട് മുംബൈയില്‍ തുറന്ന ബസില്‍ വിക്ടറി പരേഡിനായി എത്തും. രാവിലെ 6.20ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഡല്‍ഹി വിമാനത്താവളത്തിൽ ബോയിംഗ് 777 വിമാനത്തില്‍ വന്നിറങ്ങിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ 9.30നാണ് പ്രധാനമന്ത്രി ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്തത്.
ഇതിനുശേഷം ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നേരെ മുംബൈയിലേക്ക് പോയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയം വരെയാണ് തുറന്ന ബസില്‍ കീരീടവുമായി യാത്ര ചെയ്യുന്നത്. ഇന്ത്യൻ ടീമിന്‍റെ വിക്ടറി മാര്‍ച്ചിലേക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആരാധകരെ ക്ഷണിച്ചിട്ടുണ്ട്. ഞങ്ങളിതാ നാട്ടിലേക്ക് വരുന്നു എന്ന അടിക്കുറിപ്പോടെ രോഹിത് കിരീടവുമായി നില്‍ക്കുന്ന ചിത്രം ഇന്നലെ പങ്കുവെച്ചിരുന്നു.
വിക്ടറി മാര്‍ച്ച് എപ്പോള്‍ എവിടെ
ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് തുറന്ന ബസിലുള്ള ഇന്ത്യൻ ടീമിന്‍റെ വിക്ടറി മാര്‍ച്ച് തുടങ്ങുക. മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയം വരെയായിരിക്കും ഇന്ത്യൻ ടീം ആരാധകരുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി വിക്ടറി മാര്‍ച്ച് നടത്തുക. വാംഖഡെ സ്റ്റേഡിയത്തിലെത്തിയശേഷം ഇന്ത്യൻ ടീമിന് ചെറിയൊരു സ്വീകരണച്ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ബിസിസിഐ സെക്രട്ടറി ജയ് ഷായും ചടങ്ങില്‍ പങ്കെടുക്കും.
വിക്ടറി മാര്‍ച്ച് കാണാനുള്ള വഴികള്‍
ലോകകപ്പുമായുള്ള ഇന്ത്യൻ ടീമിന്‍റെ വിക്ടറി മാര്‍ച്ച് വൈകിട്ട് അഞ്ച് മണി മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സിൽ തത്സമയം കാണാനാകും. വിക്ടറി മാര്‍ച്ചിനൊപ്പം രാവിലെ ഒമ്പത് മണിക്കും, 12 മണിക്കും അഞ്ച് മണിക്കും ഇന്ത്യൻ ടീമിനെക്കുറിച്ചുള്ള സ്പെഷ്യല്‍ ഷോയും സ്റ്റാര്‍ സ്പോര്‍ട്സില്‍ കാണാനാകും.
There is no ads to display, Please add some