മാവേലിയെ വരവേൽക്കാൻ…, സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നിറവിൽ ഇന്ന് തിരുവോണം! ഓണം വൈബിൽ ലോകമെമ്പാടുമുള്ള മലയാളികൾ
ഗൃഹാതുര സ്മരണകളുയർത്തി മലയാളികൾക്ക് ഇന്ന് തിരുവോണം. ഇല്ലായ്മകളും പ്രതിസന്ധികളും മറന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണം ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ആഘോഷിക്കുകയാണ്. വറുതിയുടെ കർക്കിടകത്തിനു ശേഷം സമൃദ്ധിയുടെ പൊന്നോണമെത്തുമ്പോൾ…
