കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയിൽ യുവാവ് തൂങ്ങിമരിച്ചു. അഞ്ജലിപ്പ തേവരുപറമ്പിൽ സുരേഷിന്റെ മകൻ സുധീഷ് (25) ആണ് ആത്മഹത്യ ചെയ്തത്.

📌 വാർത്തകൾ നിങ്ങളുടെ വാട്‌സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻https://chat.whatsapp.com/IP0ubn0TQOCGT2blwahUqP

ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നു. തുടർന്ന് വീട്ടുകാർ എത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ സുധീഷിനെ കണ്ടെത്തിയത്.

അതേസമയം ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ല. മൃതദേഹം കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)

Leave a Reply

Your email address will not be published. Required fields are marked *