കുറ്റിപ്പുറം: തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. വയനാട് കുറ്റിപ്പുറം ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്. സ്കൂള്‍ വിട്ട് വന്നതിന് ശേഷം കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു വയസുള്ള സഹോദരന്‍റെ തൊട്ടില്‍ കയര്‍ കുടുങ്ങുകയായിരുന്നു. ഇത് മൂത്ത സഹോദരി കാണുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തു.
മൂടാല്‍ മര്‍ക്കസ് ആല്‍ബിര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. സഹോദരങ്ങള്‍: ഹിബാ സന, മുഹമ്മദ് മുസ്തഫ. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍. കബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കഴുത്തല്ലൂര്‍ ജുമാമസ്ജിദ് കബറിസ്താനില്‍.


