സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡ് കൊണ്ടുവന്നത് എസ്എഫ്ഐക്കാർ തന്നെയെന്ന് പൊലീസ്. തെളിവായി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ബ്ലേഡ് കൊണ്ടുവന്ന പ്രവർത്തകനെയും തിരിച്ചറിഞ്ഞു. നേതാക്കളടക്കം പത്ത് പേർക്കെതിരെ കേസെടുത്തു. അതേസമയം, ബാരിക്കേഡ് കെട്ടാൻ ഉപയോഗിച്ച വടം മുറിച്ച് അകത്തുകടക്കാനാണ് ബ്ലേഡ് കൊണ്ടുവന്നതെന്നാണ് എഫ്ഐആറിൽ പറയുന്നത്.

എസ്എഫ്ഐ സംസ്ഥ‌ാന പ്രസിഡന്റ് ശിവപ്രസാദ്, സെക്രട്ടറി സഞ്ജീവ് എന്നിവരുൾപ്പെടെ പത്ത് പേർക്കെതിരെ കേസ് രജിസ്റ്റ‌ർ ചെയ്തിട്ടുണ്ട്. ഇന്നലെ മാർച്ചിനിടെ ബ്ലേഡ് കണ്ടെത്തിയപ്പോൾ പോലീസാണ് ഇത് കൊണ്ടുവന്നതെന്ന് സിപിഎം നേതാക്കളും എസ്എഫ്ഐയും ആരോപിച്ചിരുന്നു. എന്നാൽ പോലീസ് ഈ ആരോപണങ്ങളെ തള്ളുകയും പ്രതിയെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You missed