പാലാ: പാലാ–പൊൻകുന്നം റോഡിൽ പൈക പച്ചാത്തോട് പെട്രോൾ പമ്പിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർ മരിച്ചു. രാത്രി 9 മണിയോടെയായിരുന്നു അപകടം. തടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. സ്കൂട്ടറിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പറഞ്ഞു. മരിച്ച രണ്ട് പേരും ആലപ്പുഴ ജില്ലയിലെ കാവാലം സ്വദേശികളാണെന്ന സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.

അപകടത്തിൽപ്പെട്ട മൂന്നാമത്തെ യാത്രക്കാരന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. വിവരമറിഞ്ഞെത്തിയ പാലാ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും മൃതദേഹങ്ങൾ പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *