കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്​ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്ന് മന്ത്രി പറഞ്ഞു.സംഘാടക സമിതി യോഗത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്. കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച്​ വിവാദമുണ്ടായ സാഹചര്യത്തിലാണ്​ ഇങ്ങനെയൊരു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

കൂടാതെ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പ്രത്യേക പാസ് നൽകും. മാധ്യമപ്രവർത്തകർക്ക് ഗ്രീൻ റൂമിൽ പ്രവേശനം ഉണ്ടാകില്ല. കൂടാതെ നവമാധ്യമങ്ങളെ നിയന്ത്രിക്കുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. കലോത്സവത്തിന്‍റെ സ്വർണക്കപ്പ്​ കോഴിക്കോടുനിന്ന് കൊല്ലത്തേക്ക്​ ആഘോഷപൂർവം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *