ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്‌റ്റിലായി തൊണ്ണൂറ് ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. സ്വർണക്കൊള്ളയുമായുള്ള രണ്ട് കേസിലും ശങ്കരദാസിന് ജാമ്യം ലഭിച്ചിട്ടുണ്ട്. ജനുവരി 14നാണ് ശങ്കരദാസ് അറസ്‌റ്റിലായത്.

നേരത്തെ ആരോഗ്യ കാരണങ്ങൾ കാട്ടി ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും അപേക്ഷ വിജിലൻസ് കോടതി തള്ളിയിരുന്നു. ശബരിമല സ്വർണക്കവർച്ചാ കേസുകളിൽ അറസ്‌റ്റിലായ പന്ത്രണ്ടുപേരിൽ ശങ്കരദാസ് ഒഴികെയുള്ളവർ വ്യത്യസ്ത‌ സമയങ്ങളിൽ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ശങ്കരദാസിന് കൂടി ജാമ്യം ലഭിച്ചതോടെ സ്വർണക്കൊള്ളയിലെ എല്ലാവരും ജയിലിന് പുറത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *