-കോഴിക്കോട് അതിർത്തിയിൽ മൂന്ന് ജനവാസ മേഖലകൾ ഭീഷണിയിൽലെ കള്ളാടിയിലുണ്ടായ ദാരുണമായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഞെട്ടൽ മാറും മുൻപ്, മലപ്പുറം-കോഴിക്കോട് അതിർത്തിയിലെ കക്കടാംപൊയിൽ ചാലിയാർ പഞ്ചായത്തിലെ വെണ്ടേക്കുംപൊയിൽ മേലെ മാങ്ങാട് മലമുകളിൽ സ്വകാര്യ ഗ്രാനൈറ്റ് ക്വാറിയിൽ കുന്നുകൂട്ടിയിട്ടിരിക്കുന്ന മണ്ണ് ജനവാസ മേഖലകൾക്ക് ഭീഷണിയാകുന്നുവെന്ന ആശങ്ക ശക്തമാകുന്നു. കനത്ത മഴ തുടരുന്നതിനിടെ മലമുകളിലെ മണ്ണ് താഴേക്ക് ഒലിച്ചിറങ്ങാൻ തുടങ്ങിയതായി നാട്ടുകാർ ആരോപിക്കുന്നു.മലയ്ക്ക് താഴെയുള്ള മൂന്ന് ജനവാസ മേഖലകളിലെ കുടുംബങ്ങളാണ് ഇപ്പോൾ ദുരന്തഭീതിയിൽ കഴിയുന്നത്.
ചെറിയ കുട്ടികളും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരും ഉൾപ്പെടെയുള്ള കുടുംബങ്ങൾ വീടുകൾക്ക് തൊട്ടുമുകളിൽ കുന്നുകൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഏത് നിമിഷവും ഇടിഞ്ഞുവീഴുമോയെന്ന ആശങ്കയിലാണ്.

മഴ ശക്തമാകുന്ന ഓരോ രാത്രിയും ഉറക്കമില്ലാതെയാണ് ഇവർ കഴിയുന്നതെന്ന് നാട്ടുകാർ പറയുന്നു.മലമുകളിലെ അയഞ്ഞ മണ്ണും വലിയ പാറക്കല്ലുകളും എപ്പോൾ വേണമെങ്കിലും വീടുകൾക്ക് മുകളിലേക്ക് പതിക്കാമെന്ന ഭയമാണ് പ്രദേശവാസികളെ അലട്ടുന്നത്. കുന്നുകൂട്ടിയിട്ടിരിക്കുന്ന മൺകൂനയുടെ ഏതെങ്കിലും ഭാഗം ഇടിഞ്ഞാൽ വലിയ ഉരുൾപൊട്ടലിന് കാരണമാകുകയും സമീപത്തെ നിരവധി വീടുകൾ അപകടത്തിലാകുകയും ചെയ്യുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര പരിശോധന നടത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

