തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. നാളെ സൂചന പണിമുടക്കാണ്. 23ാം തീയതി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും.
ചൊവ്വാഴ്ച സ്വകാര്യ ബസ് സമരവും ബുധനാഴ്ച ദേശീയ പണിമുടക്കും പ്രഖ്യാപിച്ചിരിക്കുന്നതിനാൽ രണ്ട് ദിവസം ജനജീവിതം താറുമാറാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. എട്ടാം തീയതി സംസ്ഥാനത്ത് സൂചനാ പണിമുടക്കും ഇരുപത്തിരണ്ടാം തീയതി മുതൽ അനിശ്ചിതകാല സമരവുമാണ് സ്വകാര്യ ബസ് അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.
തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും ഗതാഗത മന്ത്രി തയ്യാറാവുന്നില്ലെന്ന് ബസുടമകള്‍ പറഞ്ഞു. സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കാനാണ് ഗതാഗതമന്ത്രി ശ്രമിക്കുന്നത്. പെര്‍മിറ്റ് പോലും പുതുക്കി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും ബസ് ഉടമകള്‍ ആരോപിച്ചിരുന്നു