പാലാ: പാലാ–പൊൻകുന്നം റോഡിൽ ഇളങ്ങുളത്തിന് സമീപം രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ പൊൻകുന്നം സ്വദേശി റെജി തോമസ് (65), മണിമല സ്വദേശി ടിൻസി (44), ആലപ്ര സ്വദേശി ബിൻസി (53) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ചേർപ്പുങ്കലിലെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗത തടസ്സം അനുഭവപ്പെട്ടു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *